നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Sunday, May 24, 2009

എന്നിലേക്കുള്ള യാത്രകള്‍

ആ കടല്‍ത്തീരം

കണ്ടു മടങ്ങിയതിനുശേഷമാവണം,

യാത്രകളില്‍ ഞാനേറെ ,

ഒറ്റപ്പെടാന്‍ തുടങ്ങിയത് .

ഓര്മ്മിക്കപ്പെടാതിരിക്കാന്‍

ഒരു ബ്ലാക്ക്‌ & വൈറ്റ് ഫിലിം

വെളിച്ചത്തിലേയ്ക്കു തുറക്കപെടേണ്ടതുണ്ട്.

ആവര്ത്തിക്കപെടേണ്ടാതെല്ലാം

ഒരു രൂപ നാണയത്തോടൊപ്പം

കിഴിയാക്കി ഉമ്മറക്കോലായില്‍ വയ്ക്കണം .

ചെയ്യാത്ത യാത്രദിനങ്ങളില്‍ ,

നിറയെ വിവരണങ്ങള്‍

‍എഴുതി വഴിയമ്പലങ്ങളില്‍ ,

സ്വയം നഷ്ടപെടണം.

ആ, എകാന്തമരത്തില്‍

പേരും മിഥുനവും കൊത്തിയ

ചെമ്പ് തകിടും

തറയ്ക്കണ, മൊരു ചരിത്രരേഖയ്ക്കായ്.

മഞ്ഞ സൂര്യകാന്തികള്‍

വീണ്ടും വരയ്ക്കണം

എന്നിട്ട് വേണം ,ചായ പെന്‍സിലുകളുടെ

മുനയൊടിക്കാന്‍ .

വരികളിലൊരു ജീവനെ

കൊരുത്തതിനുശേഷമാവണം

അക്ഷരങ്ങളെ ,നിന്റെ പട്ടത്തിന്റെ

പിറകില്‍ കെട്ടേണ്ടത് .

ശേഷിയ്ക്കുന്ന ഏക സുഹൃത്തിനു

ഒത്തുചേരലുകളുടെ ഓര്‍മകളെ

ഒരു ചുവന്ന ചരടായ് കയ്യിലേല്‍പ്പിക്കണം

ഇനിയും ഒരുപാടുണ്ട് ,

എന്നാല്‍ ജീവിതത്തിലേയ്ക്കുള്ള

അവസാനത്തെ train

കൃത്യമായും 7.55 നു വരും .

Thursday, July 10, 2008

a failed attempt to autograph him

ഒരു gay നെ സ്നേഹിക്കാന്‍ ഒത്തിരി എളുപ്പം ആണ് , ഒട്ടും തന്നെ ലൈംഗികത വേണ്ട .അവന്റെ കൈ വിരല്‍ കോര്‍ത്ത്‌ പിടിച്ചു , ആ കടല്‍ കരയില്‍ ഇരുന്നു ദിവസങ്ങളോളം സംസാരിക്കുക . അത്ര മാത്രം .


being a prostitute .എത്ര ഭാഗ്യകരമായ അവസ്ഥയാണ് . ഓരോ നേരത്തും ഓരോ ദിവസവും ഓരോ ആള്‍ക്കാരെ സ്നേഹിക്കാലോ ?

Friday, June 6, 2008

എന്റെ നിലാവഴികള്‍

മൌനം തിര മുറിയാത്ത മഴയായ്‌
ആര്‍ത്തലച്ചു നേര്‍ക്കു നേരെ
വീണുടയുന്ന നേരങ്ങളില്‍
വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ
നേര്‍ത്തൊരു മലയോര ദ്രിശ്യമാണ്
ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങുക.
പെയ്യുന്ന മഞ്ഞു ഒക്കെയും നെഞ്ചി -
ലേറ്റ് വാങ്ങുന്ന കൊച്ചുകാട്ടുപൂവിന്റെ ,
നെറുകയിലെ പനിനീരായ്,
മൂകസംഗീതം പൊഴിക്കുന്ന
രാവിന്റെ എകാന്തയാമങ്ങളും ,
ശീമകൊന്ന പൂക്കുന്ന
വേനല്‍കാല ചുടുദിനങ്ങളും
കടന്ന,കലെയുള്ള താഴ്‌വാരത്തില്‍
മേയുന്ന ആട്ടിന്‍പട്ടങ്ങളോടൊപ്പം
നീണ്ടു വളഞ്ഞ വടിയും , തലപ്പാവുമുള്ള
ആട്ടിടയനായ് , ഹരിതം നിറഞ്ഞ
പുല്‍മേടുകള്‍ തേടിയലഞ്ഞൊരു
നിമിഷജന്മം പൂകുവാന്‍ .

Wednesday, May 21, 2008

മഴനൂലുകള്‍

കണ്‍ പീലികളിലിരുന്നൊരു
ജലബിന്ദുവിന്‍ ജാലകത്തിലൂടെ
മഴവില്ലൊന്നു കണ്ട പുലര്‍കാലം .
നീലമലകളുടെ സാഗരത്തീരവും
പ്രദോഷ നിശ്ചലച്ചായചിത്രവും
അകന്നകലുന്നൊരു നോവായ്‌ …
ഒരു നോവായടരുന്ന പൂ
തന്‍ വിലാപമായോരെന്‍
കൃഷ്നമിഴികളിലെകാന്തതയുടെ
നീലിമയേറിയ ആഴമായ് …
ഗ്രഹണമായ് ..
നിന്‍ നനഞ്ഞു നേര്‍ത്ത ഓര്‍മകള്‍ .
പുല്‍തുംബിലൂടെ ഊറും
രാവിന്റെ നോവിന്‍ കണങ്ങള്‍
ആ തീര്‍ത്ഥം കൊതിയ്ക്കും
ഏതോ മഴനിഴല്‍തടങ്ങള്‍ -
തന്‍ ചൂടു നിശ്വാസങ്ങള്‍ .
പകല്‍ കുടിച്ചു വറ്റിയ ചാലുകള്‍ .
വരണ്ടു നിറം കേട്ട മേടുകള്‍ …
നിഴല്‍ തേടുകയാണ്‌ ഇന്നു ,
ഞാന്നൊരു ,മഴയുടെ കുളിരും .
കാലം പിറക്കുമോ ഒരു മഴ മേഘമായ്
ഇന്നീ ഗ്രാമഹൃതിടത്തില്‍ ...

Friday, March 14, 2008

എന്റെ മൌനങ്ങള്‍ക്ക് ,ഏകാന്തതയ്ക്,
ഇനിയും കൈ വരാത്ത പക്വതയ്ക്ക് ,
എന്നേക്കാള്‍ രണ്ടു ദിനം മൂത്ത കാലവര്‍ഷത്തിന്
എന്റെ തണല്‍ മരത്തിനോട്‌
എല്ലാത്തിനോടും ഞാന്‍ തെറ്റാണു ചെയ്യുന്നത് .
ഇനിയും നേടാത്ത അറിവുകളുമായി
ഇന്നും അലിയാത്ത നോവുകളുമായി
എന്റെ വന്യ വാല്മീകങ്ങള്‍ .

Wednesday, March 5, 2008

ഞാന്‍

ശ്യാമസന്ധ്യക്കൊരു ഗീതം
എന്റെ ശ്വസാവേഗങ്ങളില്‍ ,
എന്റെ മൌനാഴങ്ങളില്‍ ,
ഞാനെന്നേ പാടിയതും , മറന്നതും
മഴയുടെ ശീകര സ്പര്‍ശത്താല്‍ ,
തണുത്തുറഞ്ഞൊരു ജാലകചില്ലിനപ്പുറം ,
നീ പടരുനതും കാണ്‍കെ ,
ഇരുള്‍ കൂടിലൊരു വിണ്‍്പൂ വിടരുനതും കാണ്‍കെ ,
എവിടോ നിന്നോ വന്നെന്നെയുനര്‍ത്തി ,
മാഞ്ഞു പോം കാറ്റില്‍ നിന്‍ ഒര്മകളാം
മയില്‍ പീലികള്‍ ചേര്‍ത്തു വയ്ക്കാം .
നനുത്ത വിരല്‍ത്തുമ്പുകളില്‍ചായം പുരട്ടി ,
എന്നില്‍ നിന്നെ പകര്‍ത്താം.
നിന്റെ വിരഹത്തോടെന്റെ പ്രണയവും ചേര്‍ക്കുക .
വസന്തത്തിന്റെ പൂ വാകയിലൊരു രാഗം
ആയെന്നെ കൊരുത്തിടുക , നീ .
വിമലമാമോരോര്‍മയുടെ ഇതളുകളാല്‍
നിഴലില്‍ വിരിഞ്ഞ വര്‍ണ പുഷ്പമേ
ഒരു മുളതണ്ടിന്റെ നേര്‍ത്ത നിശ്വാസമായ് ,
നീയെന്നെ അറിയുക .

Saturday, February 9, 2008

ചില പഴയ താളുകള്‍

അസ്തമയത്തിനു ഇനി ചില നിറകൂട്ടുകളുടെ നിഴല്‍ മാത്രം മതി ।അരയന്നങ്ങളെ കുറിച്ചുള്ള സ്വപനത്തില്‍ തുടങ്ങിയ ദിവസം .പൊള്ളുന്ന ചൂടാണ് പകലിനു .കാറ്റ് ആര്ദ്രതയെ മറനിരിക്കുന്നു .ഈ വേപ്പിന്‍ തണലുകളിലും എനിക്ക് വേണ്ടി പാടുന്ന കുയിലുകള്‍ ഉണ്ട് .നാട്ടിലെ അതെ പുള്ളികുയിലുകള്‍ . ദൈവികതയുടെ അതെ സ്വരം .ഇനി വിഷുവം ആയി എന്നു ആര്‍ത്തു വിളിക്കുന്ന എന്റെ സ്വന്തം പക്ഷിയും ഏതാതിരിക്കുമോ ?

ഇല കൊഴിഞ്ഞ ഗുല്‍മോഹര്‍ കളില്‍ ഗ്രീഷ്മം ചുവന്നൊരു തീ പാമ്പായി പടര്‍ന്നു കയറി ചിരിച്ചങ്ങനെ കിടക്കുന്നു.മണണാതതി പുള്ളുകള്‍ പ്രണയിക്കുന്ന മാര്‍ച്ച് ഇങ്ങു എത്താറായി .മുളകൂട്ടങ്ങള്‍ കിടയില്‍ നിന്നു ഇലകള്‍ കാറ്റില്‍ പറത്തി, പാടുന്ന അവയെ ഓര്‍മയില്‍ നിന്നെടുക്കട്ടെ .നിറയെ പൂത്തിട്ടുണ്ടാവണം കണികൊന്ന .

വേനലാകുമ്പോള്‍ കുളവഴ കൂട്ടങ്ങള്‍ എങ്ങോ പോകും ।വരണ്ടു കിടക്കുന്ന പാടശേഖരങ്ങളിലൂടെ നീളം പശുക്കള്‍ മേഞ്ഞു നടക്കും . ബാക്കിയാകുന്ന കുറച്ചു കാക്കപൂവുകളും സൂര്യ മഞ്ഞു പൂവുകളും . പിന്നെ എതോ ഒരു വയലിലെ കുഴിയില്‍ കുടുങ്ങിയ കുറച്ചു വെള്ളതിന്മേലെ കാണുന്ന വെള്ളി നിറവും വേനലിന്റെ സ്വന്തമാണ് . പിന്നെ ഒരു മഴ കൊതിക്കുന്ന തടിച പയര്‍ വള്ളികളും , സ്വര്‍ണ നിറമാര്‍ന്ന വെള്ളരികളും . നാട്ടില്‍ ഉത്സവങ്ങളുടെ കാലമായി . എല്ലായിടത്തും പൂരവും , ഉത്സവവും , തോറ്റവും ആണ് .

കൊയ്ത്ത്‌ കഴിഞ്ഞ പാടത്തിനു നടുവിലൂടെ കാലികളെ മേയ്ച്ചു കൊണ്ട് പോകുന്നവരുണ്ടാക്കിയ ഒറ്റയടി പാത . കൈത ചെടികള്‍ അതിരിടുന്ന തോടുകള്‍ . കുറച്ചകലെ നേര്‍ത്ത സ്വരത്തില്‍ ദേവി സ്തുതി ഉയരുന്ന ക്ഷേത്രം . കണിക്കൊന്ന ചിരിക്കുന്ന പകലുകള്‍ .

നിറയെ കായ്ച്ച മാവില്‍ നിന്നും വരുന്ന ഒരു അണണാറ കണ്ണന്‍ ആണ് എന്നെ രാവിലെ ഒച്ച വെച്ചു ഉണര്തുനത് . നിറയെ ഉറങ്ങട്ടെ . അമ്മ ഉറങ്ങിയോ ? ജപിച്ചു കെട്ടിയ ചരടിന്റെ നന്മകള്‍ക്ക് നന്ദികള്‍ ...........