നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Friday, March 14, 2008

എന്റെ മൌനങ്ങള്‍ക്ക് ,ഏകാന്തതയ്ക്,
ഇനിയും കൈ വരാത്ത പക്വതയ്ക്ക് ,
എന്നേക്കാള്‍ രണ്ടു ദിനം മൂത്ത കാലവര്‍ഷത്തിന്
എന്റെ തണല്‍ മരത്തിനോട്‌
എല്ലാത്തിനോടും ഞാന്‍ തെറ്റാണു ചെയ്യുന്നത് .
ഇനിയും നേടാത്ത അറിവുകളുമായി
ഇന്നും അലിയാത്ത നോവുകളുമായി
എന്റെ വന്യ വാല്മീകങ്ങള്‍ .

3 comments:

ബഷീർ said...

എല്ലായിടത്തും നിഴലിക്കുന്ന ഈ നിരാശ. ജീവിതത്തില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയട്ടെ..

ജീവിതം ജീവിക്കാനുള്ളതാണു
ചിന്തിക്കുന്നവര്‍ക്ക്‌ ദ്ര്യഷ്ടാന്തങ്ങളുണ്ടതില്‍..

നിരാശപ്പെടാന്‍ ഒരു ജീവിതം വേണ്ടതില്ല..

Anonymous said...

എനിക്കൊന്നും മനസ്സിലായില്ല’
മനസ്സിലാക്കാനാവുകയുമില്ല,അല്ലെങ്കില്‍ തന്നെ എന്റേതല്ലാത്ത മൌനത്തേയും ഏകാന്തതയെയുമൊക്കെ...
ആര്‍ക്ക് ആരെയാണു മനസ്സിലാവുക...
ഇല്ലാ, തനിയെ യായിരിക്കാന്‍
ഞാനും ശീലിച്ചിരിക്കുന്നു,
പരിഭവങ്ങളില്ലാതെ...

മഞ്ജു കല്യാണി said...

കൊള്ളാം