നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Friday, June 6, 2008

എന്റെ നിലാവഴികള്‍

മൌനം തിര മുറിയാത്ത മഴയായ്‌
ആര്‍ത്തലച്ചു നേര്‍ക്കു നേരെ
വീണുടയുന്ന നേരങ്ങളില്‍
വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ
നേര്‍ത്തൊരു മലയോര ദ്രിശ്യമാണ്
ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങുക.
പെയ്യുന്ന മഞ്ഞു ഒക്കെയും നെഞ്ചി -
ലേറ്റ് വാങ്ങുന്ന കൊച്ചുകാട്ടുപൂവിന്റെ ,
നെറുകയിലെ പനിനീരായ്,
മൂകസംഗീതം പൊഴിക്കുന്ന
രാവിന്റെ എകാന്തയാമങ്ങളും ,
ശീമകൊന്ന പൂക്കുന്ന
വേനല്‍കാല ചുടുദിനങ്ങളും
കടന്ന,കലെയുള്ള താഴ്‌വാരത്തില്‍
മേയുന്ന ആട്ടിന്‍പട്ടങ്ങളോടൊപ്പം
നീണ്ടു വളഞ്ഞ വടിയും , തലപ്പാവുമുള്ള
ആട്ടിടയനായ് , ഹരിതം നിറഞ്ഞ
പുല്‍മേടുകള്‍ തേടിയലഞ്ഞൊരു
നിമിഷജന്മം പൂകുവാന്‍ .

14 comments:

Unknown said...

ശ്രീ,

നന്നായിരിക്കുന്നു.
ഇത്തരം രചനകൽ വളരെ കുറവായി വരുന്നു.
ഈ യക്ഞം തുടരുക

ഭാവുകങ്ങൽ

Unknown said...

ശ്രി മനോഹരമായിരിക്കുന്നു തന്റെ വരികള്‍
ഈ ഫോട്ടൊയില്‍ കാണുന്ന ക്ഷേത്രം ഏറ്റുമാനൂരാണോ

kishore said...

കവിത ഒരു നുണയാണു എന്നു എതൊ കവിയുടെ വരികള്‍. അതെ , ചെറുപ്പത്തിലെന്നൊ എനിക്കു കിട്ടിയ കാലൊടിഞ മണ്ണാത്തികിളിയുടെ ഓര്‍മ്മ പൊലെ .പിന്നീട് അതു പറന്നു പൊയൊ എന്നു നിശ്ചയം ഇല്ല്യ .ഒന്നുറപ്പു , അതു തിരികെ വന്നീല്ല. ഒരിക്കലും .......

kishore said...
This comment has been removed by the author.
kishore said...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ :

അതു കൂടല്‍മാണിക്ക്യ്ംക്ഷെത്രം ആണ്.ഇരിഞാലകുട. ഈ തവണ ആന ഇടഞത് ഒര്‍മ്മിക്കുന്നൊ ?

ജിജ സുബ്രഹ്മണ്യൻ said...

ശ്രീ നന്നായിരിക്കുന്നു..

Jayasree Lakshmy Kumar said...

ലളിതവും ആര്‍ദ്രവുമായ വരികള്‍. ഒരുപാടിഷ്ടമായി

Sharu (Ansha Muneer) said...

നല്ല വരികള്‍

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്.

Anonymous said...

ഹായ്...കുഴപ്പം ഇല്ലാലോ...പഴയ വരികള്‍ ആണെന്നു ...മുഴുവന്‍ ഒരു പച്ച ....ഒരു പച്ച കവിത...തണുത്ത പച്ച..

ബഷീർ said...

ശ്രീ

കവിത നന്നായിരിക്കുന്നു.
ചില അക്ഷര തെറ്റ്‌ തിരുത്തലും / ക്രമീകരണവും നടത്തണം
( ആട്ടിന്‍പട്ടങ്ങളോടൊപ്പം )
( കടന്ന,കലെയുള്ള )

OT
ബ്ലോഗ്‌ തലക്കെട്ട്‌ വിവരണത്തില്‍ ശോഷിപ്പുകളോ അതോ ശേഷിപ്പുകളോ ഉദ്ധേശിച്ചത്‌ ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്നായിരിക്കുന്നു, വേഡ് വെരിഫിക്കേഷന്‍ മാറ്റിക്കൂടെ

മഞ്ജു കല്യാണി said...

ശ്രീ,

നന്നായിരിക്കുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മൂകസംഗീതം പൊഴിക്കുന്ന
രാവിന്റെ എകാന്തയാമങ്ങളും ,
ശ്രീ നന്നായിട്ടുണ്ട് ഇഴുതൂ ഇനിയും ഇനിയും,,