നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Friday, June 6, 2008

എന്റെ നിലാവഴികള്‍

മൌനം തിര മുറിയാത്ത മഴയായ്‌
ആര്‍ത്തലച്ചു നേര്‍ക്കു നേരെ
വീണുടയുന്ന നേരങ്ങളില്‍
വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ
നേര്‍ത്തൊരു മലയോര ദ്രിശ്യമാണ്
ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങുക.
പെയ്യുന്ന മഞ്ഞു ഒക്കെയും നെഞ്ചി -
ലേറ്റ് വാങ്ങുന്ന കൊച്ചുകാട്ടുപൂവിന്റെ ,
നെറുകയിലെ പനിനീരായ്,
മൂകസംഗീതം പൊഴിക്കുന്ന
രാവിന്റെ എകാന്തയാമങ്ങളും ,
ശീമകൊന്ന പൂക്കുന്ന
വേനല്‍കാല ചുടുദിനങ്ങളും
കടന്ന,കലെയുള്ള താഴ്‌വാരത്തില്‍
മേയുന്ന ആട്ടിന്‍പട്ടങ്ങളോടൊപ്പം
നീണ്ടു വളഞ്ഞ വടിയും , തലപ്പാവുമുള്ള
ആട്ടിടയനായ് , ഹരിതം നിറഞ്ഞ
പുല്‍മേടുകള്‍ തേടിയലഞ്ഞൊരു
നിമിഷജന്മം പൂകുവാന്‍ .