നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Wednesday, May 21, 2008

മഴനൂലുകള്‍

കണ്‍ പീലികളിലിരുന്നൊരു
ജലബിന്ദുവിന്‍ ജാലകത്തിലൂടെ
മഴവില്ലൊന്നു കണ്ട പുലര്‍കാലം .
നീലമലകളുടെ സാഗരത്തീരവും
പ്രദോഷ നിശ്ചലച്ചായചിത്രവും
അകന്നകലുന്നൊരു നോവായ്‌ …
ഒരു നോവായടരുന്ന പൂ
തന്‍ വിലാപമായോരെന്‍
കൃഷ്നമിഴികളിലെകാന്തതയുടെ
നീലിമയേറിയ ആഴമായ് …
ഗ്രഹണമായ് ..
നിന്‍ നനഞ്ഞു നേര്‍ത്ത ഓര്‍മകള്‍ .
പുല്‍തുംബിലൂടെ ഊറും
രാവിന്റെ നോവിന്‍ കണങ്ങള്‍
ആ തീര്‍ത്ഥം കൊതിയ്ക്കും
ഏതോ മഴനിഴല്‍തടങ്ങള്‍ -
തന്‍ ചൂടു നിശ്വാസങ്ങള്‍ .
പകല്‍ കുടിച്ചു വറ്റിയ ചാലുകള്‍ .
വരണ്ടു നിറം കേട്ട മേടുകള്‍ …
നിഴല്‍ തേടുകയാണ്‌ ഇന്നു ,
ഞാന്നൊരു ,മഴയുടെ കുളിരും .
കാലം പിറക്കുമോ ഒരു മഴ മേഘമായ്
ഇന്നീ ഗ്രാമഹൃതിടത്തില്‍ ...

13 comments:

ആഗ്നേയ said...

ശ്രീ..നല്ല വരികള്‍!
കണ്‍ പീലികളിലിരുന്നൊരു
ജലബിന്ദുവിന്‍ ജാലകത്തിലൂടെ
മഴവില്ലൊന്നു കണ്ട പുലര്‍കാലം...
ദൈവം ദുഃഖങ്ങള്‍ നല്‍കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒരു കൂട്ടുകാരി പറഞ്ഞു:“കണ്‍പീലികളില്‍ ജലത്തുള്ളികള്‍ കാവലിരിക്കുന്നത് പുറത്തെ കാഴ്ചകള്‍ക്ക് മഴവില്‍ ചാരുത നല്‍കാനാണെന്ന്.:-)

Ranjith chemmad / ചെമ്മാടൻ said...

വളരെ നല്ല വരികള്‍
ആശംസകള്‍!

Rare Rose said...

ശ്രീ..,ദു:ഖത്തിന്റെ കാര്‍മേഘക്കൂട്ടങ്ങള്‍ മനസ്സില്‍ മഴനൂലുകളായ് പെയ്തിറങ്ങട്ടെ....ലളിതസുന്ദരമായ വരികള്‍.. ആശംസകള്‍..:)

ഫസല്‍ ബിനാലി.. said...

"കാലം പിറക്കുമോ ഒരു മഴ മേഘമായ്
ഇന്നീ ഗ്രാമ ഹൃത്തിടത്തില്‍"
ഒരു കുഞ്ഞു ഹിമകണം പോലെ നേര്‍ത്ത നനവുള്ലത്, ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍

അജയ്‌ ശ്രീശാന്ത്‌.. said...

ഓര്‍മ്മകള്‍
നന്നേ നനഞ്ഞു
നേര്‍ത്തു കഴിഞ്ഞു..
എന്നിട്ടും
തേടുകയാണ്‌..താങ്കള്‍..
മഴയുടെ കുളിരിനെ..
മാത്രമല്ല...
നിഴലിനെത്തന്നെയും....

ഓര്‍മ്മകള്‍
ജന്‍മം നല്‍കിയ
മഴവില്ലിനെയാവാം...
ഒരു പക്ഷേ...കണ്ടത്‌....

Rafeeq said...

മനോഹരമായ വരികള്‍..
ഇഷ്ടായി. :)

Unknown said...

നിഴല്‍ തേടുകയാണ്‌ ഇന്നു ,
ഞാന്നൊരു ,മഴയുടെ കുളിരും .
ഞാനും തേടുകയാണ്
ഒരു പുതിയ ജീവിതം

Anonymous said...

ഡാ.....എന്തൂട്ടാടാ ഈ എഴുതി വച്ചേക്കുന്നേ??എനിക്കൊന്നും മനസിലാകുന്നില്ല്യ........
സത്യായിട്ടും ഡാ ....ഈ...ജലബിന്ദുവും കണവും എല്ലാം മനസ്സിലായി...പകല്‍ കുടിച്ചു വറ്റിയ ചാലുകള്‍ ......

ഏതോ മഴനിഴല്‍ തടങ്ങള്‍ -
തന്‍ ചൂടു നിശ്വാസങ്ങള്‍ .....

ഇഷ്ട്ടപ്പെട്ടു.....
ശ്രീയേട്ടാ...(ഹി ഹി ഹി)

kishore said...

എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് ഒരു പാടു നന്ദികള്‍ .

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്.

kishore said...

sreeyetta ,

വിലയെറിയ അഭിപ്രായതിനു ഒത്തിരി നന്ദികള്‍.

Dr.Biji Anie Thomas said...

മറ്റെല്ലാറ്റിനെ ക്കാളും ഈ കവിതയാണ് എനിക്കിഷ്ടമായത് ശ്രീ, അതും പുറത്തിങ്ങനെ ചറപറ മഴനൂലുകള്‍ വീണ് കൊണ്ടിരിക്കുമ്പോള്‍ ഇതു വായിക്കാനും ഒരു രസം..മഴനൂലുകള്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുളിര്‍മ്മയുടെ സുഖം.
കസന്ത് സാക്കിസ് എഴുതുന്നുണ്ട്..ദൈവത്തിന്റെ വെള്ളീനൂലുകള്‍ ഭൂമിയെ തൊടൂന്നതാണ് മഴയെന്ന്..അപ്പോള്‍ ദൈവത്തില്‍ നിന്ന് പൊഴിയുന്ന വെള്ളി പൊതിഞ്ഞ നൂലുകളാണ് മഴ..
ആശംസകള്‍..
ഇനിയും നല്ല വരികള്‍ ഉണ്ടാകട്ടെ ശ്രീ നിന്റെ ഹൃദയത്തില്‍ നിന്നും..