നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Saturday, February 9, 2008

ചില പഴയ താളുകള്‍

അസ്തമയത്തിനു ഇനി ചില നിറകൂട്ടുകളുടെ നിഴല്‍ മാത്രം മതി ।അരയന്നങ്ങളെ കുറിച്ചുള്ള സ്വപനത്തില്‍ തുടങ്ങിയ ദിവസം .പൊള്ളുന്ന ചൂടാണ് പകലിനു .കാറ്റ് ആര്ദ്രതയെ മറനിരിക്കുന്നു .ഈ വേപ്പിന്‍ തണലുകളിലും എനിക്ക് വേണ്ടി പാടുന്ന കുയിലുകള്‍ ഉണ്ട് .നാട്ടിലെ അതെ പുള്ളികുയിലുകള്‍ . ദൈവികതയുടെ അതെ സ്വരം .ഇനി വിഷുവം ആയി എന്നു ആര്‍ത്തു വിളിക്കുന്ന എന്റെ സ്വന്തം പക്ഷിയും ഏതാതിരിക്കുമോ ?

ഇല കൊഴിഞ്ഞ ഗുല്‍മോഹര്‍ കളില്‍ ഗ്രീഷ്മം ചുവന്നൊരു തീ പാമ്പായി പടര്‍ന്നു കയറി ചിരിച്ചങ്ങനെ കിടക്കുന്നു.മണണാതതി പുള്ളുകള്‍ പ്രണയിക്കുന്ന മാര്‍ച്ച് ഇങ്ങു എത്താറായി .മുളകൂട്ടങ്ങള്‍ കിടയില്‍ നിന്നു ഇലകള്‍ കാറ്റില്‍ പറത്തി, പാടുന്ന അവയെ ഓര്‍മയില്‍ നിന്നെടുക്കട്ടെ .നിറയെ പൂത്തിട്ടുണ്ടാവണം കണികൊന്ന .

വേനലാകുമ്പോള്‍ കുളവഴ കൂട്ടങ്ങള്‍ എങ്ങോ പോകും ।വരണ്ടു കിടക്കുന്ന പാടശേഖരങ്ങളിലൂടെ നീളം പശുക്കള്‍ മേഞ്ഞു നടക്കും . ബാക്കിയാകുന്ന കുറച്ചു കാക്കപൂവുകളും സൂര്യ മഞ്ഞു പൂവുകളും . പിന്നെ എതോ ഒരു വയലിലെ കുഴിയില്‍ കുടുങ്ങിയ കുറച്ചു വെള്ളതിന്മേലെ കാണുന്ന വെള്ളി നിറവും വേനലിന്റെ സ്വന്തമാണ് . പിന്നെ ഒരു മഴ കൊതിക്കുന്ന തടിച പയര്‍ വള്ളികളും , സ്വര്‍ണ നിറമാര്‍ന്ന വെള്ളരികളും . നാട്ടില്‍ ഉത്സവങ്ങളുടെ കാലമായി . എല്ലായിടത്തും പൂരവും , ഉത്സവവും , തോറ്റവും ആണ് .

കൊയ്ത്ത്‌ കഴിഞ്ഞ പാടത്തിനു നടുവിലൂടെ കാലികളെ മേയ്ച്ചു കൊണ്ട് പോകുന്നവരുണ്ടാക്കിയ ഒറ്റയടി പാത . കൈത ചെടികള്‍ അതിരിടുന്ന തോടുകള്‍ . കുറച്ചകലെ നേര്‍ത്ത സ്വരത്തില്‍ ദേവി സ്തുതി ഉയരുന്ന ക്ഷേത്രം . കണിക്കൊന്ന ചിരിക്കുന്ന പകലുകള്‍ .

നിറയെ കായ്ച്ച മാവില്‍ നിന്നും വരുന്ന ഒരു അണണാറ കണ്ണന്‍ ആണ് എന്നെ രാവിലെ ഒച്ച വെച്ചു ഉണര്തുനത് . നിറയെ ഉറങ്ങട്ടെ . അമ്മ ഉറങ്ങിയോ ? ജപിച്ചു കെട്ടിയ ചരടിന്റെ നന്മകള്‍ക്ക് നന്ദികള്‍ ...........

6 comments:

ബഷീർ said...

അണ്ണാറക്കണ്ണന്മാര്‍ ഇന്ന് കയറിയിറങ്ങാന്‍ മാവ്‌ അന്വാഷിച്ച്‌ നട്ക്കുകയണു ശ്രീ.. അതൊക്കെ നമ്മള്‍ മുറിച്ചില്ലേ.. ഇനി പ്ലാസ്റ്റിക്‌ മാവും പ്ലാസ്റ്റിക്‌ അണ്ണാറക്കണ്ണനും.

ഓഫ്‌ ടോപിക്‌.. ത്യശൂര്‍ എവിട്യാ ?

ശ്രീനാഥ്‌ | അഹം said...

നാടിന്റെ മണം.... ല്ലേ...

kishore said...

to basheer chettan: thrissuril ''varadhanangalude nadaya'' irinjalakudayude adutha oru graamam.


to sreenath : manasinte ullarakilokke aa mannamanu . blogilude poyiurunu, comment onnum cheythilla ,ini avatto .

മഞ്ജു കല്യാണി said...

ഇപ്പോള്‍ എല്ലാം ഓറ്മകള്‍ മാത്രമായി മാറിയിരിയ്ക്കുന്നു.കൊയ്തൊഴിഞ്ഞ പാടങ്ങളും, കണിക്കൊന്നയും ഒറ്റയടിപാതയുമെല്ലാം....
എങ്കിലും എന്തിന്റെയൊക്കെയോ ബാക്കിപത്രമെന്നപോലെ കെട്ടുകാഴ്ചകള്‍ മാത്രമായി മാറിയിരിയ്ക്കുന്ന തോറ്റങ്ങളും പൂരങ്ങളും ഇപ്പോഴുമുണ്ട്, അതും ഇനി എത്ര കാലം കാണും.

ബഷീർ said...

ശ്രീ.. മംഗ്ലീഷ്‌ മറുപടി..ശരിയായില്ല. ഇനി ഇരിങ്ങാലക്കുട വരുമ്പോള്‍ വരാം.. നാട്ടില്‍ വരുമ്പോള്‍ ആ ഭാഗത്ത്‌ വരാറുണ്ട്‌.. ജാഗ്രതൈ..

Dr.Biji Anie Thomas said...

ശ്രീക്കുട്ടാ, ഞാനിപ്പോഴാ ഇതു കണ്ടത്..
ശരിക്കും കൊതിയാകുന്നു ആ പോയകാല ഓര്‍മ്മകള്‍..പാടശേഖരങ്ങളും, കണിക്കൊന്നയും, അണ്ണാറക്കണ്ണനും, മാമ്പഴക്കലവുമെല്ലാം മായാത്ത ഓര്‍മ്മകളായി ഇന്നും മനസ്സില്‍...