നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Wednesday, March 5, 2008

ഞാന്‍

ശ്യാമസന്ധ്യക്കൊരു ഗീതം
എന്റെ ശ്വസാവേഗങ്ങളില്‍ ,
എന്റെ മൌനാഴങ്ങളില്‍ ,
ഞാനെന്നേ പാടിയതും , മറന്നതും
മഴയുടെ ശീകര സ്പര്‍ശത്താല്‍ ,
തണുത്തുറഞ്ഞൊരു ജാലകചില്ലിനപ്പുറം ,
നീ പടരുനതും കാണ്‍കെ ,
ഇരുള്‍ കൂടിലൊരു വിണ്‍്പൂ വിടരുനതും കാണ്‍കെ ,
എവിടോ നിന്നോ വന്നെന്നെയുനര്‍ത്തി ,
മാഞ്ഞു പോം കാറ്റില്‍ നിന്‍ ഒര്മകളാം
മയില്‍ പീലികള്‍ ചേര്‍ത്തു വയ്ക്കാം .
നനുത്ത വിരല്‍ത്തുമ്പുകളില്‍ചായം പുരട്ടി ,
എന്നില്‍ നിന്നെ പകര്‍ത്താം.
നിന്റെ വിരഹത്തോടെന്റെ പ്രണയവും ചേര്‍ക്കുക .
വസന്തത്തിന്റെ പൂ വാകയിലൊരു രാഗം
ആയെന്നെ കൊരുത്തിടുക , നീ .
വിമലമാമോരോര്‍മയുടെ ഇതളുകളാല്‍
നിഴലില്‍ വിരിഞ്ഞ വര്‍ണ പുഷ്പമേ
ഒരു മുളതണ്ടിന്റെ നേര്‍ത്ത നിശ്വാസമായ് ,
നീയെന്നെ അറിയുക .

1 comment:

മഞ്ജു കല്യാണി said...

“നിന്റെ വിരഹത്തോടെന്റെ പ്രണയവും ചേര്‍ക്കുക . വസന്തത്തിന്റെ പൂ വാകയിലൊരു രാഗം
ആയെന്നെ കൊരുത്തിടുക , നീ .“


നന്നായിട്ടുണ്ട് ശ്രീ....