നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Saturday, February 9, 2008

ചില പഴയ താളുകള്‍

അസ്തമയത്തിനു ഇനി ചില നിറകൂട്ടുകളുടെ നിഴല്‍ മാത്രം മതി ।അരയന്നങ്ങളെ കുറിച്ചുള്ള സ്വപനത്തില്‍ തുടങ്ങിയ ദിവസം .പൊള്ളുന്ന ചൂടാണ് പകലിനു .കാറ്റ് ആര്ദ്രതയെ മറനിരിക്കുന്നു .ഈ വേപ്പിന്‍ തണലുകളിലും എനിക്ക് വേണ്ടി പാടുന്ന കുയിലുകള്‍ ഉണ്ട് .നാട്ടിലെ അതെ പുള്ളികുയിലുകള്‍ . ദൈവികതയുടെ അതെ സ്വരം .ഇനി വിഷുവം ആയി എന്നു ആര്‍ത്തു വിളിക്കുന്ന എന്റെ സ്വന്തം പക്ഷിയും ഏതാതിരിക്കുമോ ?

ഇല കൊഴിഞ്ഞ ഗുല്‍മോഹര്‍ കളില്‍ ഗ്രീഷ്മം ചുവന്നൊരു തീ പാമ്പായി പടര്‍ന്നു കയറി ചിരിച്ചങ്ങനെ കിടക്കുന്നു.മണണാതതി പുള്ളുകള്‍ പ്രണയിക്കുന്ന മാര്‍ച്ച് ഇങ്ങു എത്താറായി .മുളകൂട്ടങ്ങള്‍ കിടയില്‍ നിന്നു ഇലകള്‍ കാറ്റില്‍ പറത്തി, പാടുന്ന അവയെ ഓര്‍മയില്‍ നിന്നെടുക്കട്ടെ .നിറയെ പൂത്തിട്ടുണ്ടാവണം കണികൊന്ന .

വേനലാകുമ്പോള്‍ കുളവഴ കൂട്ടങ്ങള്‍ എങ്ങോ പോകും ।വരണ്ടു കിടക്കുന്ന പാടശേഖരങ്ങളിലൂടെ നീളം പശുക്കള്‍ മേഞ്ഞു നടക്കും . ബാക്കിയാകുന്ന കുറച്ചു കാക്കപൂവുകളും സൂര്യ മഞ്ഞു പൂവുകളും . പിന്നെ എതോ ഒരു വയലിലെ കുഴിയില്‍ കുടുങ്ങിയ കുറച്ചു വെള്ളതിന്മേലെ കാണുന്ന വെള്ളി നിറവും വേനലിന്റെ സ്വന്തമാണ് . പിന്നെ ഒരു മഴ കൊതിക്കുന്ന തടിച പയര്‍ വള്ളികളും , സ്വര്‍ണ നിറമാര്‍ന്ന വെള്ളരികളും . നാട്ടില്‍ ഉത്സവങ്ങളുടെ കാലമായി . എല്ലായിടത്തും പൂരവും , ഉത്സവവും , തോറ്റവും ആണ് .

കൊയ്ത്ത്‌ കഴിഞ്ഞ പാടത്തിനു നടുവിലൂടെ കാലികളെ മേയ്ച്ചു കൊണ്ട് പോകുന്നവരുണ്ടാക്കിയ ഒറ്റയടി പാത . കൈത ചെടികള്‍ അതിരിടുന്ന തോടുകള്‍ . കുറച്ചകലെ നേര്‍ത്ത സ്വരത്തില്‍ ദേവി സ്തുതി ഉയരുന്ന ക്ഷേത്രം . കണിക്കൊന്ന ചിരിക്കുന്ന പകലുകള്‍ .

നിറയെ കായ്ച്ച മാവില്‍ നിന്നും വരുന്ന ഒരു അണണാറ കണ്ണന്‍ ആണ് എന്നെ രാവിലെ ഒച്ച വെച്ചു ഉണര്തുനത് . നിറയെ ഉറങ്ങട്ടെ . അമ്മ ഉറങ്ങിയോ ? ജപിച്ചു കെട്ടിയ ചരടിന്റെ നന്മകള്‍ക്ക് നന്ദികള്‍ ...........

Saturday, February 2, 2008

വേനല്‍

നീയാം ധനു മാസതതിന്‍ ആതിരയല്ലോ
ഞാന്‍ പ്രാണനാം കൂവളമിഴികളില്‍
നീര്തുടിപ്പിന്‍ ഉല്‍സവുമായൊരു
കളിപദത്തില്‍ ഈണമായ്
ക്രിഷ്ണകിരീടങ്ങളില് പൂവിടും
നവവല്‍സരത്തിന്റെ ആശംസയായ്
നിന്‍റെ നനവാര്ന ഉരവരത
മഞ്ഞുതിര്നിരുന്ന പുലര്കാലമോന്നില്‍
പാതയരികിലെ പൂവാകയാകെ
ചുവന്നു തുടുത്ത സന്ധ്യ പോലെ
വിടരുന്ന കുളവാഴപൂക്കളുടെ
നിഴലുറങ്ങുന്ന കോള്‍ പടം
തണുത്തുറഞ്ഞ ഹൃദയ മിടിപ്പുകള്‍
എല്ലാമെല്ലാം സാന്ദ്രമാക്കപെടുമ്പോള്
ആര്ദ്രമാകുനന നിറമിഴികള്
‍നോവുകള്
‍ഒരു മഷി തണ്ടി നാലെന്റെ
ബാല്യത്തെ മായ്ച്ച കാലത്തിന്റെ
അടരുകളില്‍ തല ചായ്ച്ചു
ഒരു മാമ്പഴക്കാലംകൂടി വനെത്തി
ഇല പൊഴിയും ഈ വേനലിലും
നിറയെ തളിരിടുന്ന ഉങ്ങു മരങ്ങള്‍ ,
തണലുകള്‍ ബാക്കിയിടുന്നു
ആര്‍ക്കോ വേണ്ടി.....

Friday, February 1, 2008

കുന്നിന്‍ ചരുവില്‍ അസ്തമയം
ആകാശം നിറയെ ചെമ്പനീര്‍ ചാറു
പുരണ്ട ചെറു മേഘ നിരകള്‍
അമ്പലതാഴത്തു മേയുന്ന പശുക്കള്‍ പോലെ
മേടം കയ്യൊഴിഞ്ഞ കൊന്നയും
നറുവേനല്‍ പൂ കൊഴിച്ച വാകമരങ്ങളും
വരണ്ടുങ്ങിയ വെള്ളച്ചാലുകളും
എല്ലാം സന്ധ്യയിലേക്ക്‌ ,
ഇരുളിലേക്ക് .....