നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Saturday, February 2, 2008

വേനല്‍

നീയാം ധനു മാസതതിന്‍ ആതിരയല്ലോ
ഞാന്‍ പ്രാണനാം കൂവളമിഴികളില്‍
നീര്തുടിപ്പിന്‍ ഉല്‍സവുമായൊരു
കളിപദത്തില്‍ ഈണമായ്
ക്രിഷ്ണകിരീടങ്ങളില് പൂവിടും
നവവല്‍സരത്തിന്റെ ആശംസയായ്
നിന്‍റെ നനവാര്ന ഉരവരത
മഞ്ഞുതിര്നിരുന്ന പുലര്കാലമോന്നില്‍
പാതയരികിലെ പൂവാകയാകെ
ചുവന്നു തുടുത്ത സന്ധ്യ പോലെ
വിടരുന്ന കുളവാഴപൂക്കളുടെ
നിഴലുറങ്ങുന്ന കോള്‍ പടം
തണുത്തുറഞ്ഞ ഹൃദയ മിടിപ്പുകള്‍
എല്ലാമെല്ലാം സാന്ദ്രമാക്കപെടുമ്പോള്
ആര്ദ്രമാകുനന നിറമിഴികള്
‍നോവുകള്
‍ഒരു മഷി തണ്ടി നാലെന്റെ
ബാല്യത്തെ മായ്ച്ച കാലത്തിന്റെ
അടരുകളില്‍ തല ചായ്ച്ചു
ഒരു മാമ്പഴക്കാലംകൂടി വനെത്തി
ഇല പൊഴിയും ഈ വേനലിലും
നിറയെ തളിരിടുന്ന ഉങ്ങു മരങ്ങള്‍ ,
തണലുകള്‍ ബാക്കിയിടുന്നു
ആര്‍ക്കോ വേണ്ടി.....

6 comments:

വിനയന്‍ said...

ശ്രീ

കവിതയില്‍ ഒരു നൊള്‍സ്റ്റാല്‍ജിയ ഫീല്‍ ചെയ്യുന്നു ഞാന്‍ ഒരു പ്രവാസി ആയതു കൊണ്ടായിരിക്കും.

“ മൌനിയായ തെങ്ങിന്റെ ചുവട്ടില്‍ ..ഉഴുതുമറിച്ചിട്ട ചെറിയ മണല്‍ കുന്നുകളില്‍ ..ചെറിയ ഓര്‍മകളുടെ തരികള്‍...
(നാട്ടില്‍ തെങ്ങിന്‍ തോട്ടങ്ങളില്‍ ചില കാലങ്ങളില്‍ ഉഴുതു മറിച്ചിടുന്നു,ഉച്ച തിരിണ്‍ജ നേരങ്ങളില്‍ ഒരു ആലസ്യവുമായി വരുന്ന കാറ്റില്‍..അറിയാതെ നമ്മള്‍ മയങ്ങി പോകും.)

സോറി----

ഗിരീഷ്‌ എ എസ്‌ said...

ശ്രീ..
മനോഹരമായ വരികള്‍..
ഉള്ളിലെവിടെയൊ
ഉറഞ്ഞുകൂടിയുണ്ടോ
മഞ്ഞുകണം പോലൊരു പ്രണയം..നൊമ്പരം
അതിനെ നനഞ്ഞലിയിച്ച വിരഹം..
വാക്കുകള്‍ക്കിടയില്‍
കാണാനാവുന്ന..
അര്‍ത്ഥവ്യത്യാസങ്ങള്‍
അമ്പരപ്പിക്കുന്നു...

കാവ്യലോകത്ത്‌ തുടരുക
ആശംസകളോടെ....

siva // ശിവ said...

ഇല പൊഴിയും ഈ വേനലിലും
നിറയെ തളിരിടുന്ന ഉങ്ങു മരങ്ങള്‍ ,
തണലുകള്‍ ബാക്കിയിടുന്നു
ആര്‍ക്കോ വേണ്ടി.....

എന്തു നല്ല വരികള്‍...

മഞ്ജു കല്യാണി said...

"ഒരു മഷി തണ്ടി നാലെന്റെ
ബാല്യത്തെ മായ്ച്ച കാലത്തിന്റെ
അടരുകളില്‍ തല ചായ്ച്ചു
ഒരു മാമ്പഴക്കാലംകൂടി വനെത്തി
ഇല പൊഴിയും ഈ വേനലിലും
നിറയെ തളിരിടുന്ന ഉങ്ങു മരങ്ങള്‍ ,
തണലുകള്‍ ബാക്കിയിടുന്നു
ആര്‍ക്കോ വേണ്ടി....."


നന്നായിട്ടുണ്ട് ശ്രീ!

kishore said...

പ്രണയമോ എനിക്കോ ? ചിരി വരുന്നു .. അമ്മയെ ഒഴികെ ആരെയും സ്നേഹിക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുനില്ല. വരികള്‍ നന്നായി എന്ന് പറഞ്ഞവര്‍ക്ക്‌ നന്ദിയുടെ വാക്കുകള്‍ , വേറെ ഒന്നു മില്ല പറയാന്‍, എന്റെ വാക്കുകളെ പ്രതീക്ഷിക്കുക .........

friends,
how can i get listed in blog search engines like thanimalayalam.org ?

നവരുചിയന്‍ said...

ശ്രീ ചേട്ടാ , ഒരുപാടു ഓര്‍മകള്‍ ഉണ്ട് അല്ലെ ......
മറകാനും മറക്കതിരിക്കാനും ..
നല്ല വരികള്‍ ....