നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Friday, February 1, 2008

കുന്നിന്‍ ചരുവില്‍ അസ്തമയം
ആകാശം നിറയെ ചെമ്പനീര്‍ ചാറു
പുരണ്ട ചെറു മേഘ നിരകള്‍
അമ്പലതാഴത്തു മേയുന്ന പശുക്കള്‍ പോലെ
മേടം കയ്യൊഴിഞ്ഞ കൊന്നയും
നറുവേനല്‍ പൂ കൊഴിച്ച വാകമരങ്ങളും
വരണ്ടുങ്ങിയ വെള്ളച്ചാലുകളും
എല്ലാം സന്ധ്യയിലേക്ക്‌ ,
ഇരുളിലേക്ക് .....

3 comments:

ശ്രീ said...

ഒരു നല്ല അസ്തമയ ചിത്രം കണ്ടതു പോലെ...
:)



(വരണ്ടുണങ്ങിയ എന്നാക്കൂ)

ശ്രീലാല്‍ said...

സുന്ദരം.

നിരക്ഷരൻ said...

ഇരുട്ടല്ലോ സുഖപ്രദം.....