നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Saturday, February 2, 2008

വേനല്‍

നീയാം ധനു മാസതതിന്‍ ആതിരയല്ലോ
ഞാന്‍ പ്രാണനാം കൂവളമിഴികളില്‍
നീര്തുടിപ്പിന്‍ ഉല്‍സവുമായൊരു
കളിപദത്തില്‍ ഈണമായ്
ക്രിഷ്ണകിരീടങ്ങളില് പൂവിടും
നവവല്‍സരത്തിന്റെ ആശംസയായ്
നിന്‍റെ നനവാര്ന ഉരവരത
മഞ്ഞുതിര്നിരുന്ന പുലര്കാലമോന്നില്‍
പാതയരികിലെ പൂവാകയാകെ
ചുവന്നു തുടുത്ത സന്ധ്യ പോലെ
വിടരുന്ന കുളവാഴപൂക്കളുടെ
നിഴലുറങ്ങുന്ന കോള്‍ പടം
തണുത്തുറഞ്ഞ ഹൃദയ മിടിപ്പുകള്‍
എല്ലാമെല്ലാം സാന്ദ്രമാക്കപെടുമ്പോള്
ആര്ദ്രമാകുനന നിറമിഴികള്
‍നോവുകള്
‍ഒരു മഷി തണ്ടി നാലെന്റെ
ബാല്യത്തെ മായ്ച്ച കാലത്തിന്റെ
അടരുകളില്‍ തല ചായ്ച്ചു
ഒരു മാമ്പഴക്കാലംകൂടി വനെത്തി
ഇല പൊഴിയും ഈ വേനലിലും
നിറയെ തളിരിടുന്ന ഉങ്ങു മരങ്ങള്‍ ,
തണലുകള്‍ ബാക്കിയിടുന്നു
ആര്‍ക്കോ വേണ്ടി.....

Friday, February 1, 2008

കുന്നിന്‍ ചരുവില്‍ അസ്തമയം
ആകാശം നിറയെ ചെമ്പനീര്‍ ചാറു
പുരണ്ട ചെറു മേഘ നിരകള്‍
അമ്പലതാഴത്തു മേയുന്ന പശുക്കള്‍ പോലെ
മേടം കയ്യൊഴിഞ്ഞ കൊന്നയും
നറുവേനല്‍ പൂ കൊഴിച്ച വാകമരങ്ങളും
വരണ്ടുങ്ങിയ വെള്ളച്ചാലുകളും
എല്ലാം സന്ധ്യയിലേക്ക്‌ ,
ഇരുളിലേക്ക് .....

Tuesday, January 22, 2008

വിഷുവം

റോഡരികിലെ ഒറ്റയ്ക്ക് നിന്നിരുന്ന കര്‍ണികാരങ്ങള് പൂത്തു തുടങ്ങി ,
ഞാന്‍ ഇനി എന്നാണ് പൂക്കുന്നത് ?

Monday, January 14, 2008

തോന്യാക്ഷരങ്ങള്‍

എരിഞ്ഞു തീര്‍നനു കൊണ്ടിരിക്കുന്നു , പരാതികള്‍ കിടയിലും
ഒരു നേര്‍ത്ത രേഖയായ് ,
ഞാന്‍ പിടഞ്ഞു പിടഞ്ഞു മായൂമ്പോളും,
അത് ഒരു പശ്ചാതലതിനും വേര്‍പാടാകില്ല ,
എന്ന് എനിക്കുറപ് ഉണ്ട് .
അത്രയ്യ്ക്ക് സുതാര്യമാണ് എന്റെ നിറങ്ങള്‍,
എടുത്തു കാണിക്കാന്‍ മാത്രമില്ലതവ.

ഇളവേല്ക്കാന്‍ ഒരു തണലിടമോ
കരഞ്ഞു ഉറങ്ങാന്‍ അമ്മയുടെ നെഞ്ചോ,
ആശ്ലെഷിക്കാന്‍ , പങ്കു വെയ്ക്കാന്‍ ഒരു കൂട്ടുകാരനോ ഇല്ലാതെ ,

ഞാന്‍ എന്തിന് ഇവിടെ അവശേഷിക്കണം ?




Friday, January 4, 2008

നെയ്യാമ്പല്‍ പൂക്‍ള്‍

നീണ്ടു നേര്‍ത്തൊരു നീര്‍ പൂവായി ,
നീ മിഴി തുറക്കുന്നതും കാത്തു
ഒരു മഴ ചാററലായി ഞാന്‍ വരാം .
എത്ര സന്ധ്യകള്‍ തന്‍ തീരത്താണെകിലും
ഏതു നിഴല്‍ തന്‍ ഓരത്താണെകിലും ,
വര്ണണകൂടടില്‍ ചാലിച്ചെടുത്ത
ഒരു നീര്മുത്ത്
നിന്റെ മിഴികളില്‍ ചേര്‍ത്തുവയ്ക്കാന്‍.
ഇരുട്ടു പെയ്യുന്ന രാവുകളില്‍
അവ ദീപ്തമാകനൊരു സ്വപ്നത്തിന്റെ
അരികുകള്‍ നിനക്കു തരം,
എന്റെ ഓളങ്ങളില്‍ നിന്റെ ഹരിതപത്രങ്ങളെ ഓമനിയ്ക്കാം
ഒന്നു,
ച്ചുംബിച്ചാല്‍ മാത്രം മതിയെന്നെ.


-ശ്രീ .